മക്കളുടെ എണ്ണം കൂടിയാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്നത് അനേകം സാധാരണക്കാരെ ഉല്‍ക്കണ്‌ഠപ്പെടുത്തുന്ന ചിന്തയാണ്. എന്നാല്‍, ദൈവത്തിന് എല്ലാറ്റിനെപ്പറ്റിയും കരുതലുണ്ടെന്ന് ഈ അനുഭവം ഓര്‍മിപ്പിക്കുന്നു.
``യേശുക്രിസ്‌തു ഇന്നലെയും ഇ ന്നും എന്നും ഒരേ ആള്‍തന്നെയാ ണ്.'' (ഹെബ്രാ.13:8).
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സ്ഥിരം ചോദ്യമായിരുന്നു, `മോള്‍ക്ക് കല്യാണാലോചനകളൊന്നും തുടങ്ങുന്നില്ലേ' എന്നത്. അവളുടെ കൂട്ടുകാരികളുടെഎല്ലാം കല്യാണം കഴിഞ്ഞുതുടങ്ങിയല്ലോ എന്നും പലരും പറയാന്‍ തുടങ്ങി. `പഠിപ്പു കഴിയട്ടെ' എന്നായിരു ന്നു എന്റെ മറുപടി. കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും പറ്റുന്ന അ വസ്ഥയിലായിരുന്നില്ല ഞാന്‍. വീട്ടില്‍ അടച്ചുറപ്പുള്ള ഒരു കിടപ്പുമുറിയില്ല, മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നു, വൃത്തിയും വെടിപ്പും ഇല്ലാത്ത അവസ്ഥ, പണത്തിനാണെങ്കില്‍ ഞെരുക്കം. ഞാനും ഭാര്യയും എട്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം എന്റെ തട്ടുകടയാണ്.
ചിലരുടെ സഹായവും എന്റെ പരിശ്രമവും ഒക്കെയായി ചെറിയതോതി ല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. തമ്പുരാന്‍ മനസില്‍ മകളുടെ കല്യാണത്തെക്കുറിച്ച് ചിന്തകള്‍ തരാ ന്‍ തുടങ്ങി. `ഞാന്‍ അവള്‍ക്ക് ചേര്‍ന്ന ഇണയെ നല്‌കും.' കഴിഞ്ഞ മാര്‍ച്ചില്‍ മകളുടെ ഡിഗ്രി അവസാനവര്‍ഷ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ചോദിച്ചു, `മകളെ കാണാന്‍ ഞാനൊരു പാര്‍ട്ടിയെ കൊണ്ടുവര ട്ടെ?' പിന്നീട് ചെറുക്കന്റെയും വീട്ടുകാരുടെയും സത്‌സ്വഭാവത്തെയും വീ ടിന്റെ സാഹചര്യത്തെയും കുറിച്ചുള്ള വിശദീകരണവും തന്നു. ഞാനവരോട് വരാനും പറഞ്ഞു. എങ്കിലും അവര്‍ വന്നില്ല. കാരണം പറഞ്ഞത്, എന്റെ വീട്ടില്‍ അംഗസംഖ്യ കൂടുതലാണെന്നായിരുന്നു. എട്ടുമക്കളില്‍ മൂത്തവളല്ലേ. മറ്റുള്ളവരുടെയെല്ലാം പ്രാരാബ്‌ധങ്ങള്‍ ഏല്‌ക്കേണ്ടിവന്നാലോ എ ന്നായിരുന്നു അവരുടെ പേടി.
ഒരു സുഹൃത്ത് ഇതറിഞ്ഞപ്പോള്‍ ചോദിച്ചു, ``എന്റെ ബന്ധത്തില്‍ ഒരു ചെറുക്കനുണ്ട്. അവരോട് വരാന്‍ പറയട്ടെ.'' ഞാന്‍ അവരോട് വരാന്‍ പറഞ്ഞു. ചെറുക്കനും ചേട്ടനുംകൂടിവന്ന് മകളെ കണ്ടു. ഞങ്ങളോട് അവരുടെ വീട്ടിലേക്ക് ചെല്ലാനും പറഞ്ഞു.
ഞാനും ഭാര്യയും മക്കളും അമ്മ യുംകൂടി മകളുടെ കല്യാണത്തെക്കുറിച്ചും അവള്‍ക്ക് സ്വര്‍ണം കൊടുക്കേണ്ടതിനെപ്പറ്റിയും അത് എങ്ങനെ നടക്കും എന്നതിനെക്കുറിച്ചുമൊക്കെ ആലോചിച്ചു. ഞങ്ങള്‍ ചില തീരുമാനങ്ങളിലെത്തി. 25 പവന്‍ കൊടുക്കണം. അതിനോടൊപ്പം രണ്ട് പാവപ്പെ ട്ട പെണ്‍കുട്ടികള്‍ക്ക് ഓരോ പവന്‍ വീതം കൊടുക്കണം, അശരണരായ നൂറ് രോഗികള്‍ക്ക് കല്യാണദിവസം ഭക്ഷണം കൊടുക്കണം, ഒരു കാരുണ്യഫണ്ടിനുവേണ്ടി പതിനായിരം രൂ പ കൊടുക്കണം. പുരാതന ക്രിസ്‌തീ യ വിവാഹാഘോഷ ചടങ്ങുകളുടെ അനുസ്‌മരണത്തോടെ കല്യാണത്തി ന്റെ തലേദിവസം ആഘോഷിക്കണം. അ ന്ന് രാത്രി കൂട്ടുകാരോടും കുടുംബക്കാരോടും ചേര്‍ന്ന് നവദമ്പതികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. എന്നൊക്കെയുള്ള തീരുമാനങ്ങളിലെത്തി.
ഇത്രയും കാര്യങ്ങള്‍ക്കുള്ള പണം എവിടെനിന്ന് കിട്ടുമെന്നത് ഞങ്ങളുടെ മു മ്പില്‍ വലിയ ചോദ്യമായിരുന്നു. ഞങ്ങള്‍ ക്ക് പുറംപറമ്പായി പതിനേഴര സെന്റുണ്ട്. അത് വില്‌ക്കുകയാണെങ്കില്‍ എല്ലാം ഭംഗിയായി നടത്താന്‍ കഴിയും. ഞങ്ങള്‍ അതിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം എന്റെ പ്രാര്‍ത്ഥന `സ്ഥലം വില്‌ക്കുന്നതിനായിരുന്നു.'
ഒരു ദിവസം സൈക്കിളില്‍ പോകുമ്പോള്‍ ഞാന്‍ തമ്പുരാനോട് ചോദിച്ചു, `എന്റെ സ്ഥലം വിറ്റു തരില്ലേ?' എന്റെ ചിന്തയിലൂടെ തമ്പുരാന്‍ ഇങ്ങനെ സംസാരിച്ചു. ``ഇല്ല! സ്ഥലം വിറ്റിട്ട് മകളുടെ ക ല്യാണം നടക്കില്ല. സ്ഥലം വിറ്റ് കല്യാണം നടക്കുകയാണെങ്കില്‍ നീ പറയും, എന്റെ സ്ഥലം വിറ്റ്, മകളുടെ കല്യാണം ഞാന്‍ ഭംഗിയായി നടത്തി എന്ന്. അപ്പോള്‍ നീയൊരു അഹങ്കാരിയായി മാറില്ലേ? നിന്നെ എനിക്ക് നഷ്‌ടപ്പെടില്ലേ! അതിനാല്‍ എന്റെ പരിപാലനയുടെ മഹത്വം നീ കാ ണുന്നതിനുവേണ്ടി എല്ലാം നടക്കും.'' പരിശുദ്ധ അമ്മ ചോദിച്ചതുപോലെ ഞാനും തമ്പുരാനോട് ചോദിച്ചു, ``ഇതെങ്ങനെ സംഭവിക്കും?'' ``ഏലിയാ പ്രവാചകനെ കാക്കകളിലൂടെ പരിപാലിച്ചതുപോലെ നിന്നെ ഞാന്‍ പരിപാലിക്കും'' എന്ന ബോധ്യമാണ് ദൈവം തന്നത്.
ഏലിയാ പ്രവാചകന് കാക്കകള്‍ അ പ്പം കൊടുത്തത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാ ല്‍ ബൈബിളില്‍ ആ ഭാഗം വായിച്ചിട്ടില്ലായിരുന്നു. എന്റെ ധാരണ ഏലിയാ പ്രവാചകന്‍ വിശന്നിട്ട്, വല്ല മരത്തിന്റെ തണലിലും ഇരുന്നിട്ടുണ്ടാവും. അപ്പോള്‍ കാക്ക കിട്ടിയ അപ്പം തിന്നാനായുള്ള ഒരുക്കത്തി ല്‍ പിടിവിട്ട് പ്രവാചകന്റെ മുന്നില്‍ വീണിരിക്കുമെന്നായിരുന്നു. അന്നുതന്നെ ബൈ ബിളെടുത്ത് ആ ഭാഗം വായിച്ചു.
ബൈബിളില്‍ ഇതു വിവരിക്കുന്നത് 1 രാജാക്കന്മാരുടെ പുസ്‌തകം പതിനേഴാം അധ്യായത്തിലാണ്. ``അവന്‍ കര്‍ത്താവിന്റെ കല്‌പനയനുസരിച്ച് ജോര്‍ദ്ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികെ ചെ ന്നു താമസിച്ചു. കാക്കകള്‍ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നു കൊടുത്തു. അരുവിയില്‍ നിന്ന് അവന്‍ വെള്ളം കുടിച്ചു. മഴ പെയ്യായ്‌കയാല്‍ കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി'' (1 രാജാ.17:5-7).
എന്റെ ധാരണപോലെയല്ല കര്‍ത്താവ് ഏലിയായെ പരിപാലിച്ചത്. ദിവസങ്ങളോ മാസങ്ങളോ അല്ല; വര്‍ഷങ്ങളോളം പരിപാലിച്ചു. അതുപോലെ എന്റെ മകളുടെ കല്യാണത്തിനായി പരിപാലിക്കും എന്ന് തമ്പുരാന്‍ എന്നോട് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്. അല്‌പവിശ്വാസിയായ എനിക്ക് ഈ വാഗ്‌ദാനം ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. മൂന്നു ദിവസത്തിനുശേഷം ഞാന്‍ അറിയാത്ത, എന്നെ അറിയുന്ന ഒരു സഹോദരി അമേരിക്കയില്‍ നിന്ന് അയച്ച കത്ത് ലഭിച്ചു. എന്നെയും കുടുംബത്തെയും അറിയാമെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നത്. ഒപ്പം അഞ്ഞൂറ് ഡോളറിന്റെ ചെക്കും ഉണ്ടായിരുന്നു. കുറച്ചു ദിവസത്തിനുശേഷം ഒരു സുഹൃത്ത് ഫോണ്‍ വിളിച്ച് കാണണമെ ന്ന് ആവശ്യപ്പെട്ടു. ഞാന്‍ ചെന്നപ്പോള്‍ ഇരുപത്തിയയ്യായിരം രൂപ തന്നു. സ്‌നേഹിതനറിയില്ലായിരുന്നു മകളുടെ കല്യാണക്കാര്യം. മോളുടെ കല്യാണമായാല്‍ അറിയിക്കാമെന്ന് ഞാന്‍ പറഞ്ഞു.
തുടര്‍ന്ന് കര്‍ത്താവിനാല്‍ അയക്കപ്പെട്ട കാക്കകള്‍ എന്റെ അടുത്തേക്ക് സ്വര്‍ണ വും പണവും തുണിത്തരങ്ങളുമായി ഇടതടവില്ലാതെ വരാന്‍ തുടങ്ങി. അതില്‍ എ ന്നെ വളരെ കാര്യമായി സഹായിച്ച പല രും ഉണ്ട്. ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ എല്ലാം ദൈവം നല്‌കി, വായ്‌പ വാങ്ങാന്‍ ഇടവരാതെ, കൊടുക്കുവാന്‍ സമൃദ്ധി നല്‌കിക്കൊണ്ട് പരിപാലിച്ചു. മകളുടെ കല്യാണത്തിനായി ജീസസ് യൂത്ത് അംഗങ്ങളും കൂട്ടുകാരും സ്വരൂപിച്ച ഏകദേശം തൊണ്ണൂറ്റിയൊന്നായിരം രൂപ മറ്റു രണ്ടു പെണ്‍കുട്ടികളുടെ കല്യാണത്തിനായി കൊടുക്കാനും സാധിച്ചു.
എന്റെ തമ്പുരാന്‍ ഇന്നലെയും ഇന്നും എന്നും വാഗ്‌ദാനങ്ങളില്‍ വിശ്വസ്‌തനാണെന്ന് ഈ അനുഭവത്തിലൂടെ ബോധ്യമായി. ഒപ്പം ദൈവം തരുന്ന മക്കളുടെ കാര്യങ്ങളില്‍ വേണ്ട സമയത്ത് അവിടുന്ന് ഇടപെടുമെന്നും ഞങ്ങള്‍ക്ക് ഉറപ്പായി. മക്കളുടെ എണ്ണം കൂടിയാല്‍, സാധാരണ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നുള്ള ധാരണയും തെറ്റാണെ ന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്നും എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
No comments:
Post a Comment