Powered By Blogger

Friday, September 23, 2011

അവസാനത്തെ ആഗ്രഹം ( Written by Shalom Editor )

അവസാനത്തെ ആഗ്രഹം
Written by Shalom Editor
font size
Rate this item1 2 3 4 5 (12 votes)
മിഷന്‍ പ്രദേശത്തുള്ള ദേവാലയത്തിലേക്ക്‌ പോകുന്ന വഴിയുടെ സമീപത്തായിരുന്നു ആ പെണ്‍കുട്ടിയുടെ ഭവനം. ഞായറാഴ്‌ചകളില്‍ വിശ്വാസികള്‍ ദേവാലയത്തിലേക്ക്‌ പോകുന്നത്‌ വീടിന്റെ മുറ്റത്തുനിന്ന്‌ അവള്‍ നോക്കിനില്‌ക്കുന്നത്‌ പതിവായിരുന്നു. ഒരിക്കല്‍ വൈദികന്‍ അവളെ ദേവാലയത്തിലേക്ക്‌ ക്ഷണിച്ചു. ആരാധനയില്‍ പങ്കെടുക്കാന്‍ താല്‌പര്യം ഉണ്ടായിരുന്നെങ്കിലും വര്‍ഗീയവാദികളെ പേടിയായതിനാല്‍ അവള്‍ ക്ഷണം നിരസിച്ചു. ക്രിസ്‌ത്യാനികള്‍ എണ്ണത്തില്‍ കുറവായിരുന്ന ആ പ്രദേശത്ത്‌ അവര്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവായിരുന്നു. അവള്‍ക്കുവേണ്ടി വൈദികന്‍ തീക്ഷ്‌ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ ഒരു ഞായറാഴ്‌ച പെണ്‍കുട്ടി ദേവാലയത്തില്‍വന്നു. തുടര്‍ന്ന്‌ എല്ലാ ആഴ്‌ചകളിലും അവ ള്‍ ദേവാലയത്തില്‍ വരാന്‍ തുടങ്ങി. ഏതാനും ആഴ്‌ചകള്‍ക്കുശേഷം അവള്‍ സണ്‍ഡേസ്‌കൂളിലും ചേര്‍ന്നു. ഇതിനിടയില്‍ പലപ്രാവശ്യം വര്‍ഗീയസംഘടനയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെങ്കിലും അതൊന്നും അവളെ വിശ്വാസത്തില്‍നിന്ന്‌ അകറ്റിയില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം തനിക്ക്‌ മാമ്മോദീസ മുങ്ങണമെന്നുള്ള ആഗ്രഹം വൈദികനെ അറിയിച്ചു.

അടുത്ത ഞായറാഴ്‌ച വൈദികന്‍ അവള്‍ക്ക്‌ മാമ്മോദീസ നല്‌കി. പിറ്റേന്ന്‌ വര്‍ഗീയവാദികള്‍ പെണ്‍കുട്ടിയെ ആക്രമിച്ച്‌ മാരകമായി പരിക്കേല്‌പിച്ചു. വിവരമറിഞ്ഞ്‌ വൈദികനും മറ്റ്‌ വിശ്വാസികളും ചെന്നപ്പോള്‍ അവള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. അവര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുറിവില്‍നിന്ന്‌ രക്തം വാര്‍ന്നൊഴുകി അപകടകരമായ അവസ്ഥയില്‍ എത്തിയിരുന്നു. മാമ്മോദീസ സ്വീകരിച്ചപ്പോള്‍ ധരിച്ചിരുന്ന വെള്ളവസ്‌ത്രം ഒരിക്കല്‍ക്കൂടി ധരിക്കണമെന്നതായിരുന്നു അവളുടെ അവസാനത്തെ ആഗ്രഹം. ഗുരുതരമായി മുറിവേറ്റിരുന്ന പെണ്‍കുട്ടിയെ മറ്റൊരു വസ്‌ത്രം ധരിപ്പിക്കാന്‍ കഴിയില്ലാത്തതിനാല്‍ അവര്‍ അവളുടെ കൈകളിലേക്ക്‌ ആ വസ്‌ത്രങ്ങള്‍ നല്‌കി. ഞാന്‍ രക്തം ചിന്തിയത്‌ ക്രിസ്‌തുവിനുവേണ്ടിയാണെന്ന്‌ അവിടുത്തേക്ക്‌ അറിയാമെന്ന്‌ പറഞ്ഞുകൊണ്ട്‌ അവള്‍ വസ്‌ത്രങ്ങളില്‍ ചുംബിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി മരിച്ചു.

``നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ'' (1 കോറി.1:18).

Special Thanks for Shalom Online
http://shalomonline.net/shalomtimes

No comments:

Post a Comment