Powered By Blogger

Sunday, September 11, 2011

വി. ഡോണ്‍ ബോസ്‌കോയുടെ തിരുശേഷിപ്പ്‌ 23 മുതല്‍ കേരളത്തില്‍

യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ തിരുശേഷിപ്പ്‌ 23 മുതല്‍ ഒക്‌ടോബര്‍ പത്തുവരെ കേരളത്തില്‍ പര്യടനം നടത്തും. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്‌ദിയാഘോഷങ്ങളുടെയും സലേഷ്യന്‍ സഭാസ്ഥാപനത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായാണ്‌ ലോകത്തെ 130 ഓളം രാജ്യങ്ങളില്‍ തിരുശേഷിപ്പ്‌ പ്രയാണം നടത്തുന്നത്‌. വിശ്വാസികള്‍ക്ക്‌ തിരുശേഷിപ്പ്‌ വണങ്ങുന്നതിനും മധ്യസ്ഥപ്രാര്‍ത്ഥനയ്‌ക്കുമായാണ്‌ പ്രയാണം. വിശുദ്ധന്റെ വലതുകരത്തിന്റെ തിരുശേഷിപ്പ്‌ പ്രത്യേക പേടകത്തിലാണ്‌ സംവഹിക്കുന്നത്‌.

സലേഷ്യന്‍ സഭ സ്ഥാപിച്ചതിന്റെ 150-ാം വാര്‍ഷികത്തില്‍ ഇറ്റലിയിലെ ടൂറിനിലെ സഭാ ആസ്ഥാനത്തുനിന്നായിരുന്നു പ്രയാണം ആരംഭിച്ചത്‌. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്‌ദിയാഘോഷവേളയില്‍ 2015 ആഗസ്റ്റ്‌ 16 ന്‌ പ്രയാണം സമാപിക്കും. മെയ്‌ ഒന്നിന്‌ ഭാരതത്തിലെ പര്യടനം ഡിമപ്പൂരിലാണ്‌ ആരംഭിച്ചത്‌. ഭാരതത്തിലെ പര്യടനം നവംബര്‍ 30 ന്‌ പൂര്‍ത്തിയാക്കി ശ്രീലങ്കയിലേക്ക്‌ പുറപ്പെടും. വിശുദ്ധന്റെ പൂര്‍ണകായ രൂപം സ്റ്റീലും ഗ്ലാസും കൊണ്ടുള്ള പേടകത്തില്‍ എഴുന്നള്ളിക്കുന്നുണ്ട്‌.
അഞ്ഞൂറ്‌ കിലോഗ്രാം തൂക്കവും 253 സെന്റീമീറ്റര്‍ നീളവും 132 സെന്റീമീറ്റര്‍ ഉയരവും 108 സെന്റീമീറ്റര്‍ ഉള്‍വിസ്‌തീര്‍ണവുമുള്ള പേടകമാണ്‌ രൂപം വഹിക്കുവാന്‍ ഉപയോഗിക്കുന്നത്‌. വിശ്വാസികളെ കരങ്ങളുയര്‍ത്തി അനുഗ്രഹിച്ചിരുന്ന വിശുദ്ധന്റെ വലതുകരത്തിലെ അസ്ഥിയാണ്‌ തിരുശേഷിപ്പായി എത്തിക്കുന്നത്‌.

വിശുദ്ധന്റെ തിരുശേഷിപ്പ്‌ വണങ്ങുവാനും യുവജനങ്ങളെക്കുറിച്ചും സ്വന്തം മക്കളെക്കുറിച്ചുമുള്ള പ്രതീക്ഷകളും ആകാംക്ഷകളും അനുഗ്രഹങ്ങളാക്കി മാറ്റുവാനും തിരുശേഷിപ്പ്‌ പ്രയാണ അവസരണത്തെ ഉപയോഗപ്പെടുത്തുവാന്‍ സലേഷ്യന്‍ സഭ ബാംഗ്ലൂര്‍ പ്രൊവിന്‍സ്‌ പ്രൊവിന്‍ഷ്യാള്‍ ഫാ. തോമസ്‌ അഞ്ചുകണ്ടം അഭ്യര്‍ത്ഥിച്ചു.

23 ന്‌ ആറിന്‌ കാസര്‍ഗോഡ്‌ ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഫൊറോന പള്ളിയിലാണ്‌ കേരളത്തില്‍ പര്യടനം ആരംഭിക്കുന്നത്‌. ആദ്യദിവസം ചെമ്പേരിയിലാണ്‌ സമാപനം. 24 ന്‌ അങ്ങാടിക്കടവ്‌ ഡോണ്‍ ബോസ്‌കോ കോളജിലും 25 ന്‌ പാടിവയല്‍ ഡോണ്‍ ബോസ്‌കോയിലും സമാപിക്കും.

26 ന്‌ ചുണ്ടേല്‍ സെന്റ്‌ ജൂഡ്‌സ്‌ പള്ളിയില്‍ നിന്നാരംഭിക്കുന്ന പ്രയാണം പുല്ലൂരാംപാറയില്‍ സമാപിക്കും. 27 ന്‌ 6.30 ന്‌ തിരുവമ്പാടി തിരുഹൃദയ പള്ളിയിലെത്തും. 9.15 ന്‌ മുക്കം മാമ്പറ്റ ഡോണ്‍ ബോസ്‌കോയിലും 12 ന്‌ കുന്നമംഗലം ഒസ്‌സിലിയം, 3.30 ന്‌ പാറോപ്പടി സെന്റ്‌ ആന്റണീസ്‌ പള്ളിയിലും പര്യടനം നടത്തി, 5.30 ന്‌ കോഴിക്കോട്‌ ദേവമാതാ കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. 28 ന്‌ പ്രയാണം രാവിലെ 5.30 ന്‌ തൃശൂര്‍ മരിയാപുരം ഡോണ്‍ ബോസ്‌കോ പള്ളിയില്‍ പര്യടനം പുനരാരംഭിക്കും.ടുക്കുന്നത്‌.

No comments:

Post a Comment