അവസാനത്തെ ആഗ്രഹം
Written by Shalom Editor
font size
Rate this item1 2 3 4 5 (12 votes)
മിഷന്‍ പ്രദേശത്തുള്ള ദേവാലയത്തിലേക്ക് പോകുന്ന വഴിയുടെ സമീപത്തായിരുന്നു ആ പെണ്‍കുട്ടിയുടെ ഭവനം. ഞായറാഴ്‌ചകളില്‍ വിശ്വാസികള്‍ ദേവാലയത്തിലേക്ക് പോകുന്നത് വീടിന്റെ മുറ്റത്തുനിന്ന് അവള്‍ നോക്കിനില്‌ക്കുന്നത് പതിവായിരുന്നു. ഒരിക്കല്‍ വൈദികന്‍ അവളെ ദേവാലയത്തിലേക്ക് ക്ഷണിച്ചു. ആരാധനയില്‍ പങ്കെടുക്കാന്‍ താല്‌പര്യം ഉണ്ടായിരുന്നെങ്കിലും വര്‍ഗീയവാദികളെ പേടിയായതിനാല്‍ അവള്‍ ക്ഷണം നിരസിച്ചു. ക്രിസ്‌ത്യാനികള്‍ എണ്ണത്തില്‍ കുറവായിരുന്ന ആ പ്രദേശത്ത് അവര്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവായിരുന്നു. അവള്‍ക്കുവേണ്ടി വൈദികന്‍ തീക്ഷ്‌ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ ഒരു ഞായറാഴ്‌ച പെണ്‍കുട്ടി ദേവാലയത്തില്‍വന്നു. തുടര്‍ന്ന് എല്ലാ ആഴ്‌ചകളിലും അവ ള്‍ ദേവാലയത്തില്‍ വരാന്‍ തുടങ്ങി. ഏതാനും ആഴ്‌ചകള്‍ക്കുശേഷം അവള്‍ സണ്‍ഡേസ്‌കൂളിലും ചേര്‍ന്നു. ഇതിനിടയില്‍ പലപ്രാവശ്യം വര്‍ഗീയസംഘടനയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെങ്കിലും അതൊന്നും അവളെ വിശ്വാസത്തില്‍നിന്ന് അകറ്റിയില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം തനിക്ക് മാമ്മോദീസ മുങ്ങണമെന്നുള്ള ആഗ്രഹം വൈദികനെ അറിയിച്ചു.
അടുത്ത ഞായറാഴ്‌ച വൈദികന്‍ അവള്‍ക്ക് മാമ്മോദീസ നല്‌കി. പിറ്റേന്ന് വര്‍ഗീയവാദികള്‍ പെണ്‍കുട്ടിയെ ആക്രമിച്ച് മാരകമായി പരിക്കേല്‌പിച്ചു. വിവരമറിഞ്ഞ് വൈദികനും മറ്റ് വിശ്വാസികളും ചെന്നപ്പോള്‍ അവള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. അവര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുറിവില്‍നിന്ന് രക്തം വാര്‍ന്നൊഴുകി അപകടകരമായ അവസ്ഥയില്‍ എത്തിയിരുന്നു. മാമ്മോദീസ സ്വീകരിച്ചപ്പോള്‍ ധരിച്ചിരുന്ന വെള്ളവസ്‌ത്രം ഒരിക്കല്‍ക്കൂടി ധരിക്കണമെന്നതായിരുന്നു അവളുടെ അവസാനത്തെ ആഗ്രഹം. ഗുരുതരമായി മുറിവേറ്റിരുന്ന പെണ്‍കുട്ടിയെ മറ്റൊരു വസ്‌ത്രം ധരിപ്പിക്കാന്‍ കഴിയില്ലാത്തതിനാല്‍ അവര്‍ അവളുടെ കൈകളിലേക്ക് ആ വസ്‌ത്രങ്ങള്‍ നല്‌കി. ഞാന്‍ രക്തം ചിന്തിയത് ക്രിസ്‌തുവിനുവേണ്ടിയാണെന്ന് അവിടുത്തേക്ക് അറിയാമെന്ന് പറഞ്ഞുകൊണ്ട് അവള്‍ വസ്‌ത്രങ്ങളില്‍ ചുംബിച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി മരിച്ചു.
``നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ'' (1 കോറി.1:18).
Special Thanks for Shalom Online
http://shalomonline.net/shalomtimes
Contact Details: St.Mary’s Assumption Church Kottekad Kuttur (Post) Kerala, Pin : 680013 Ph.No: 0487-2211388. Church Established – AD 1000. Vicar : Fr. Davis Chirammal. Asst.Vicar : Fr. Terrin Mullakkara. Forane : KOTTEKAD FORANE.
Friday, September 23, 2011
Friday, September 16, 2011
കര്‍ത്താവ് സ്‌പോണ്‍സര്‍ ചെയ്‌ത വിവാഹം ( Written by വില്‍സണ്‍ തറയില്‍ )
മക്കളുടെ എണ്ണം കൂടിയാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്നത് അനേകം സാധാരണക്കാരെ ഉല്‍ക്കണ്‌ഠപ്പെടുത്തുന്ന ചിന്തയാണ്. എന്നാല്‍, ദൈവത്തിന് എല്ലാറ്റിനെപ്പറ്റിയും കരുതലുണ്ടെന്ന് ഈ അനുഭവം ഓര്‍മിപ്പിക്കുന്നു.
``യേശുക്രിസ്‌തു ഇന്നലെയും ഇ ന്നും എന്നും ഒരേ ആള്‍തന്നെയാ ണ്.'' (ഹെബ്രാ.13:8).
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സ്ഥിരം ചോദ്യമായിരുന്നു, `മോള്‍ക്ക് കല്യാണാലോചനകളൊന്നും തുടങ്ങുന്നില്ലേ' എന്നത്. അവളുടെ കൂട്ടുകാരികളുടെഎല്ലാം കല്യാണം കഴിഞ്ഞുതുടങ്ങിയല്ലോ എന്നും പലരും പറയാന്‍ തുടങ്ങി. `പഠിപ്പു കഴിയട്ടെ' എന്നായിരു ന്നു എന്റെ മറുപടി. കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും പറ്റുന്ന അ വസ്ഥയിലായിരുന്നില്ല ഞാന്‍. വീട്ടില്‍ അടച്ചുറപ്പുള്ള ഒരു കിടപ്പുമുറിയില്ല, മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നു, വൃത്തിയും വെടിപ്പും ഇല്ലാത്ത അവസ്ഥ, പണത്തിനാണെങ്കില്‍ ഞെരുക്കം. ഞാനും ഭാര്യയും എട്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം എന്റെ തട്ടുകടയാണ്.
ചിലരുടെ സഹായവും എന്റെ പരിശ്രമവും ഒക്കെയായി ചെറിയതോതി ല്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. തമ്പുരാന്‍ മനസില്‍ മകളുടെ കല്യാണത്തെക്കുറിച്ച് ചിന്തകള്‍ തരാ ന്‍ തുടങ്ങി. `ഞാന്‍ അവള്‍ക്ക് ചേര്‍ന്ന ഇണയെ നല്‌കും.' കഴിഞ്ഞ മാര്‍ച്ചില്‍ മകളുടെ ഡിഗ്രി അവസാനവര്‍ഷ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ചോദിച്ചു, `മകളെ കാണാന്‍ ഞാനൊരു പാര്‍ട്ടിയെ കൊണ്ടുവര ട്ടെ?' പിന്നീട് ചെറുക്കന്റെയും വീട്ടുകാരുടെയും സത്‌സ്വഭാവത്തെയും വീ ടിന്റെ സാഹചര്യത്തെയും കുറിച്ചുള്ള വിശദീകരണവും തന്നു. ഞാനവരോട് വരാനും പറഞ്ഞു. എങ്കിലും അവര്‍ വന്നില്ല. കാരണം പറഞ്ഞത്, എന്റെ വീട്ടില്‍ അംഗസംഖ്യ കൂടുതലാണെന്നായിരുന്നു. എട്ടുമക്കളില്‍ മൂത്തവളല്ലേ. മറ്റുള്ളവരുടെയെല്ലാം പ്രാരാബ്‌ധങ്ങള്‍ ഏല്‌ക്കേണ്ടിവന്നാലോ എ ന്നായിരുന്നു അവരുടെ പേടി.
ഒരു സുഹൃത്ത് ഇതറിഞ്ഞപ്പോള്‍ ചോദിച്ചു, ``എന്റെ ബന്ധത്തില്‍ ഒരു ചെറുക്കനുണ്ട്. അവരോട് വരാന്‍ പറയട്ടെ.'' ഞാന്‍ അവരോട് വരാന്‍ പറഞ്ഞു. ചെറുക്കനും ചേട്ടനുംകൂടിവന്ന് മകളെ കണ്ടു. ഞങ്ങളോട് അവരുടെ വീട്ടിലേക്ക് ചെല്ലാനും പറഞ്ഞു.
ഞാനും ഭാര്യയും മക്കളും അമ്മ യുംകൂടി മകളുടെ കല്യാണത്തെക്കുറിച്ചും അവള്‍ക്ക് സ്വര്‍ണം കൊടുക്കേണ്ടതിനെപ്പറ്റിയും അത് എങ്ങനെ നടക്കും എന്നതിനെക്കുറിച്ചുമൊക്കെ ആലോചിച്ചു. ഞങ്ങള്‍ ചില തീരുമാനങ്ങളിലെത്തി. 25 പവന്‍ കൊടുക്കണം. അതിനോടൊപ്പം രണ്ട് പാവപ്പെ ട്ട പെണ്‍കുട്ടികള്‍ക്ക് ഓരോ പവന്‍ വീതം കൊടുക്കണം, അശരണരായ നൂറ് രോഗികള്‍ക്ക് കല്യാണദിവസം ഭക്ഷണം കൊടുക്കണം, ഒരു കാരുണ്യഫണ്ടിനുവേണ്ടി പതിനായിരം രൂ പ കൊടുക്കണം. പുരാതന ക്രിസ്‌തീ യ വിവാഹാഘോഷ ചടങ്ങുകളുടെ അനുസ്‌മരണത്തോടെ കല്യാണത്തി ന്റെ തലേദിവസം ആഘോഷിക്കണം. അ ന്ന് രാത്രി കൂട്ടുകാരോടും കുടുംബക്കാരോടും ചേര്‍ന്ന് നവദമ്പതികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. എന്നൊക്കെയുള്ള തീരുമാനങ്ങളിലെത്തി.
ഇത്രയും കാര്യങ്ങള്‍ക്കുള്ള പണം എവിടെനിന്ന് കിട്ടുമെന്നത് ഞങ്ങളുടെ മു മ്പില്‍ വലിയ ചോദ്യമായിരുന്നു. ഞങ്ങള്‍ ക്ക് പുറംപറമ്പായി പതിനേഴര സെന്റുണ്ട്. അത് വില്‌ക്കുകയാണെങ്കില്‍ എല്ലാം ഭംഗിയായി നടത്താന്‍ കഴിയും. ഞങ്ങള്‍ അതിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം എന്റെ പ്രാര്‍ത്ഥന `സ്ഥലം വില്‌ക്കുന്നതിനായിരുന്നു.'
ഒരു ദിവസം സൈക്കിളില്‍ പോകുമ്പോള്‍ ഞാന്‍ തമ്പുരാനോട് ചോദിച്ചു, `എന്റെ സ്ഥലം വിറ്റു തരില്ലേ?' എന്റെ ചിന്തയിലൂടെ തമ്പുരാന്‍ ഇങ്ങനെ സംസാരിച്ചു. ``ഇല്ല! സ്ഥലം വിറ്റിട്ട് മകളുടെ ക ല്യാണം നടക്കില്ല. സ്ഥലം വിറ്റ് കല്യാണം നടക്കുകയാണെങ്കില്‍ നീ പറയും, എന്റെ സ്ഥലം വിറ്റ്, മകളുടെ കല്യാണം ഞാന്‍ ഭംഗിയായി നടത്തി എന്ന്. അപ്പോള്‍ നീയൊരു അഹങ്കാരിയായി മാറില്ലേ? നിന്നെ എനിക്ക് നഷ്‌ടപ്പെടില്ലേ! അതിനാല്‍ എന്റെ പരിപാലനയുടെ മഹത്വം നീ കാ ണുന്നതിനുവേണ്ടി എല്ലാം നടക്കും.'' പരിശുദ്ധ അമ്മ ചോദിച്ചതുപോലെ ഞാനും തമ്പുരാനോട് ചോദിച്ചു, ``ഇതെങ്ങനെ സംഭവിക്കും?'' ``ഏലിയാ പ്രവാചകനെ കാക്കകളിലൂടെ പരിപാലിച്ചതുപോലെ നിന്നെ ഞാന്‍ പരിപാലിക്കും'' എന്ന ബോധ്യമാണ് ദൈവം തന്നത്.
ഏലിയാ പ്രവാചകന് കാക്കകള്‍ അ പ്പം കൊടുത്തത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാ ല്‍ ബൈബിളില്‍ ആ ഭാഗം വായിച്ചിട്ടില്ലായിരുന്നു. എന്റെ ധാരണ ഏലിയാ പ്രവാചകന്‍ വിശന്നിട്ട്, വല്ല മരത്തിന്റെ തണലിലും ഇരുന്നിട്ടുണ്ടാവും. അപ്പോള്‍ കാക്ക കിട്ടിയ അപ്പം തിന്നാനായുള്ള ഒരുക്കത്തി ല്‍ പിടിവിട്ട് പ്രവാചകന്റെ മുന്നില്‍ വീണിരിക്കുമെന്നായിരുന്നു. അന്നുതന്നെ ബൈ ബിളെടുത്ത് ആ ഭാഗം വായിച്ചു.
ബൈബിളില്‍ ഇതു വിവരിക്കുന്നത് 1 രാജാക്കന്മാരുടെ പുസ്‌തകം പതിനേഴാം അധ്യായത്തിലാണ്. ``അവന്‍ കര്‍ത്താവിന്റെ കല്‌പനയനുസരിച്ച് ജോര്‍ദ്ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികെ ചെ ന്നു താമസിച്ചു. കാക്കകള്‍ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നു കൊടുത്തു. അരുവിയില്‍ നിന്ന് അവന്‍ വെള്ളം കുടിച്ചു. മഴ പെയ്യായ്‌കയാല്‍ കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി'' (1 രാജാ.17:5-7).
എന്റെ ധാരണപോലെയല്ല കര്‍ത്താവ് ഏലിയായെ പരിപാലിച്ചത്. ദിവസങ്ങളോ മാസങ്ങളോ അല്ല; വര്‍ഷങ്ങളോളം പരിപാലിച്ചു. അതുപോലെ എന്റെ മകളുടെ കല്യാണത്തിനായി പരിപാലിക്കും എന്ന് തമ്പുരാന്‍ എന്നോട് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്. അല്‌പവിശ്വാസിയായ എനിക്ക് ഈ വാഗ്‌ദാനം ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. മൂന്നു ദിവസത്തിനുശേഷം ഞാന്‍ അറിയാത്ത, എന്നെ അറിയുന്ന ഒരു സഹോദരി അമേരിക്കയില്‍ നിന്ന് അയച്ച കത്ത് ലഭിച്ചു. എന്നെയും കുടുംബത്തെയും അറിയാമെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നത്. ഒപ്പം അഞ്ഞൂറ് ഡോളറിന്റെ ചെക്കും ഉണ്ടായിരുന്നു. കുറച്ചു ദിവസത്തിനുശേഷം ഒരു സുഹൃത്ത് ഫോണ്‍ വിളിച്ച് കാണണമെ ന്ന് ആവശ്യപ്പെട്ടു. ഞാന്‍ ചെന്നപ്പോള്‍ ഇരുപത്തിയയ്യായിരം രൂപ തന്നു. സ്‌നേഹിതനറിയില്ലായിരുന്നു മകളുടെ കല്യാണക്കാര്യം. മോളുടെ കല്യാണമായാല്‍ അറിയിക്കാമെന്ന് ഞാന്‍ പറഞ്ഞു.
തുടര്‍ന്ന് കര്‍ത്താവിനാല്‍ അയക്കപ്പെട്ട കാക്കകള്‍ എന്റെ അടുത്തേക്ക് സ്വര്‍ണ വും പണവും തുണിത്തരങ്ങളുമായി ഇടതടവില്ലാതെ വരാന്‍ തുടങ്ങി. അതില്‍ എ ന്നെ വളരെ കാര്യമായി സഹായിച്ച പല രും ഉണ്ട്. ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ എല്ലാം ദൈവം നല്‌കി, വായ്‌പ വാങ്ങാന്‍ ഇടവരാതെ, കൊടുക്കുവാന്‍ സമൃദ്ധി നല്‌കിക്കൊണ്ട് പരിപാലിച്ചു. മകളുടെ കല്യാണത്തിനായി ജീസസ് യൂത്ത് അംഗങ്ങളും കൂട്ടുകാരും സ്വരൂപിച്ച ഏകദേശം തൊണ്ണൂറ്റിയൊന്നായിരം രൂപ മറ്റു രണ്ടു പെണ്‍കുട്ടികളുടെ കല്യാണത്തിനായി കൊടുക്കാനും സാധിച്ചു.
എന്റെ തമ്പുരാന്‍ ഇന്നലെയും ഇന്നും എന്നും വാഗ്‌ദാനങ്ങളില്‍ വിശ്വസ്‌തനാണെന്ന് ഈ അനുഭവത്തിലൂടെ ബോധ്യമായി. ഒപ്പം ദൈവം തരുന്ന മക്കളുടെ കാര്യങ്ങളില്‍ വേണ്ട സമയത്ത് അവിടുന്ന് ഇടപെടുമെന്നും ഞങ്ങള്‍ക്ക് ഉറപ്പായി. മക്കളുടെ എണ്ണം കൂടിയാല്‍, സാധാരണ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നുള്ള ധാരണയും തെറ്റാണെ ന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്നും എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

അറിവിന്റെ ലഹരി Written by Benny Punnathara (Chief Editor -Shalom Times)
ഇംഗ്ലണ്ടിലെ ഒരു ദേവാലയം. അടുത്തുള്ള ഇടവകകളിലെ വൈദികരെല്ലാം മാസംതോറുമുള്ള പ്രാര്‍ത്ഥനയ്‌ക്കും പഠനത്തിനുമായി അവിടെ സമ്മേളിച്ചിരിക്കുകയാണ്. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' (1 തെസ.5:17) എന്ന വചനം ആയിരുന്നു അന്നത്തെ ചിന്താവിഷയം. എങ്ങനെയാണ് നിരന്തരം പ്രാര്‍ത്ഥിക്കുക? ധാ രാളം ജോലിത്തിരക്കുള്ള തങ്ങള്‍ക്ക് അത് സാധിക്കുന്ന കാര്യമാണോ? എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നാല്‍ ജോലിയും ഉത്തരവാദിത്വങ്ങളും എങ്ങനെ നിറവേറ്റും? ഇങ്ങനെയുള്ള ചിന്തകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മീറ്റിംഗിനെ ചൂടുപിടിപ്പിച്ചു. ഒടുവില്‍ അധ്യക്ഷനായിരുന്ന സീനിയര്‍ വൈദികന്‍ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ``ഈ വിഷയം വളരെ സങ്കീര്‍ണവും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നുമാണ്. അതിനാല്‍ ഇന്നത്തെ ചിന്തകളെല്ലാം ക്രോഡീകരിച്ച് അടുത്ത മാസത്തെ മീറ്റിംഗില്‍ ഒരു പ്രബന്ധമായി അവതരിപ്പിക്കാം. പിന്നീട് അതിനെ ആസ്‌പദമാക്കി നമ്മുടെ ചര്‍ച്ചകള്‍ തുടരാം.''
ചായ വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന പരിചാരിക ഇതുകേട്ട് ഉറക്കെ ഇങ്ങനെ പറഞ്ഞുപോയി. ``ഓ ദൈവമേ... ഈ വചനത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ഇനിയുമൊരു മീറ്റിംഗോ? എത്രയോ ലളിതമായ കാര്യമാണ് പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത്?''
``അത്ര ലളിതമാണെങ്കില്‍ നീയതിന്റെ വ്യാഖ്യാനം പറഞ്ഞുതരിക. ഞങ്ങള്‍ കേള്‍ക്കാം. നിനക്ക് ഇടവിടാതെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുണ്ടോ?'' അല്‌പം തമാശഭാവത്തില്‍ അധ്യക്ഷന്‍ പറഞ്ഞു.
പരിചാരിക ശാന്തതയോടെ പ്രതികരിച്ചു; ``ഞാന്‍ എത്രയോ കാലമായി ഇടവിടാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. രാവിലെ ഉണര്‍ന്ന് കണ്ണു തുറക്കുമ്പോള്‍ തന്നെ പുതിയ ദിവസത്തിനായി ഞാന്‍ നന്ദി പറയും. സൂര്യനെ കാണുമ്പോള്‍ നീതിസൂര്യനായ ക്രിസ്‌തുവേ, എന്റെ ഹൃദയാകാശത്തില്‍ ഉദിക്കണേയെന്ന് പ്രാര്‍ത്ഥിക്കും. ചായ കുടിക്കുമ്പോള്‍ എന്റെ ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ പരിശുദ്ധാത്മാവേ എഴുന്നള്ളിവരണമേ എന്നാണെന്റെ പ്രാര്‍ത്ഥന. മുറി അടിച്ചുവാരുമ്പോള്‍ എന്റെ ജീവിതത്തെ വിശുദ്ധീകരിക്കണമേ എന്ന പ്രാര്‍ത്ഥന മനസിലുയരും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ മനുഷ്യര്‍ക്കായി അപ്പവും വീഞ്ഞുമായിത്തീര്‍ന്ന ക്രിസ്‌തുവിന്റെ ശരീര-രക്തങ്ങള്‍ എന്റെ മനസിലേക്കു വരും. എന്റെ മക്കളെ കാണുമ്പോള്‍ ഞാനെന്റെ സ്വര്‍ ഗീയ പിതാവിന്റെ മകളാണെന്നും അവിടുന്നെന്നെ പരിപാലിക്കുമെന്നും ധ്യാനിക്കുന്നു. കാടും പുഴയും പൂവുകളും കാണുമ്പോള്‍ ഇവയെല്ലാം സൃഷ്‌ടിച്ച ദൈവം എത്രയോ വലിയവനാണെന്ന ചിന്തയില്‍ ഹൃദയം ആനന്ദിക്കും... കാണുന്നതും ചെയ്യുന്നതുമെല്ലാം എ നിക്കു പ്രാര്‍ത്ഥനയാണ്... പ്രാര്‍ത്ഥിക്കാതെങ്ങനെയാണ് സമയം പോവുക എന്നെനിക്കറിയില്ല.''
ഈ വാക്കുകള്‍ കേട്ട് ബുദ്ധിമാന്മാരില്‍നിന്നും മറച്ചുവെച്ചവ ശിശുക്കള്‍ക്കും എളിമയുള്ളവര്‍ക്കും വെളിപ്പെടുത്തിയ ദൈവത്തെ അവര്‍ പുകഴ്‌ത്തി.
പ്രാര്‍ത്ഥനയെക്കുറിച്ച് പഠിച്ചു പഠിച്ച് ആയുസ് തീര്‍ ത്തിട്ടും പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ ലോകത്തോട് വിടവാങ്ങിയവര്‍ ചരിത്രത്തിലുണ്ടാകും. ബൈബിളിന്റെ എല്ലാ വിവര്‍ത്തനങ്ങളും അതിന്റെ കമന്ററികളും ഷെ ല്‍ഫിലുണ്ടായിട്ടും ബൈബിള്‍ വായിക്കാനും ധ്യാനിക്കാനും നാം പലപ്പോഴും ശ്രമിക്കാറില്ല. സെമിനാറുകളിലും ധ്യാനങ്ങളിലും കേട്ടതൊന്നും വിട്ടുപോകാതെ കുറിച്ചുവച്ച നോട്ടുപുസ്‌തകങ്ങള്‍ എത്രയേറെ. ആ കുറിച്ചതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാതെ വീ ണ്ടും അറിവു തേടി നമ്മള്‍ പോകുകയാണ്. പുതിയ പുസ്‌തകങ്ങള്‍, പുതിയ സി.ഡികള്‍, പുതിയ ധ്യാനരീതികള്‍... ആയുസ് കടന്നുപോകുന്നു. ഇനിയും എ ന്നാണ് നമ്മള്‍ പ്രാര്‍ത്ഥിക്കാനും ജീവിക്കാനും തുടങ്ങുക? അറിവിന്റെ ലഹരി മത്തുപിടിപ്പിക്കുമ്പോഴും ആ ത്മാവിന്റെ ശുഷ്‌കതയെ തിരിച്ചറിയാന്‍ കഴിയാതെ തകരുന്ന ജീവിതമാണോ നമ്മുടേത്. പുതിയ ധ്യാനങ്ങള്‍ കൂടാന്‍ ഓടുമ്പോള്‍ പഴയ ധ്യാനങ്ങളുടെ നോട്ടുപുസ്‌തകങ്ങള്‍ മറക്കാതിരിക്കുക. ബൈബിളില്‍ അടയാളപ്പെടുത്തിയിട്ടുള്ള വചനഭാഗങ്ങള്‍ വിസ്‌മരിച്ചിട്ട് പുതിയ വചനങ്ങള്‍ക്കുവേണ്ടി ഓടാതിരിക്കുക. ദൈവം അനുഗ്രഹിക്കും.

Sunday, September 11, 2011
വി. ഡോണ്‍ ബോസ്‌കോയുടെ തിരുശേഷിപ്പ് 23 മുതല്‍ കേരളത്തില്‍
യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ തിരുശേഷിപ്പ് 23 മുതല്‍ ഒക്‌ടോബര്‍ പത്തുവരെ കേരളത്തില്‍ പര്യടനം നടത്തും. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്‌ദിയാഘോഷങ്ങളുടെയും സലേഷ്യന്‍ സഭാസ്ഥാപനത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായാണ് ലോകത്തെ 130 ഓളം രാജ്യങ്ങളില്‍ തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്. വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനും മധ്യസ്ഥപ്രാര്‍ത്ഥനയ്‌ക്കുമായാണ് പ്രയാണം. വിശുദ്ധന്റെ വലതുകരത്തിന്റെ തിരുശേഷിപ്പ് പ്രത്യേക പേടകത്തിലാണ് സംവഹിക്കുന്നത്.
സലേഷ്യന്‍ സഭ സ്ഥാപിച്ചതിന്റെ 150-ാം വാര്‍ഷികത്തില്‍ ഇറ്റലിയിലെ ടൂറിനിലെ സഭാ ആസ്ഥാനത്തുനിന്നായിരുന്നു പ്രയാണം ആരംഭിച്ചത്. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്‌ദിയാഘോഷവേളയില്‍ 2015 ആഗസ്റ്റ് 16 ന് പ്രയാണം സമാപിക്കും. മെയ് ഒന്നിന് ഭാരതത്തിലെ പര്യടനം ഡിമപ്പൂരിലാണ് ആരംഭിച്ചത്. ഭാരതത്തിലെ പര്യടനം നവംബര്‍ 30 ന് പൂര്‍ത്തിയാക്കി ശ്രീലങ്കയിലേക്ക് പുറപ്പെടും. വിശുദ്ധന്റെ പൂര്‍ണകായ രൂപം സ്റ്റീലും ഗ്ലാസും കൊണ്ടുള്ള പേടകത്തില്‍ എഴുന്നള്ളിക്കുന്നുണ്ട്.
അഞ്ഞൂറ് കിലോഗ്രാം തൂക്കവും 253 സെന്റീമീറ്റര്‍ നീളവും 132 സെന്റീമീറ്റര്‍ ഉയരവും 108 സെന്റീമീറ്റര്‍ ഉള്‍വിസ്‌തീര്‍ണവുമുള്ള പേടകമാണ് രൂപം വഹിക്കുവാന്‍ ഉപയോഗിക്കുന്നത്. വിശ്വാസികളെ കരങ്ങളുയര്‍ത്തി അനുഗ്രഹിച്ചിരുന്ന വിശുദ്ധന്റെ വലതുകരത്തിലെ അസ്ഥിയാണ് തിരുശേഷിപ്പായി എത്തിക്കുന്നത്.
വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാനും യുവജനങ്ങളെക്കുറിച്ചും സ്വന്തം മക്കളെക്കുറിച്ചുമുള്ള പ്രതീക്ഷകളും ആകാംക്ഷകളും അനുഗ്രഹങ്ങളാക്കി മാറ്റുവാനും തിരുശേഷിപ്പ് പ്രയാണ അവസരണത്തെ ഉപയോഗപ്പെടുത്തുവാന്‍ സലേഷ്യന്‍ സഭ ബാംഗ്ലൂര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. തോമസ് അഞ്ചുകണ്ടം അഭ്യര്‍ത്ഥിച്ചു.
23 ന് ആറിന് കാസര്‍ഗോഡ് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഫൊറോന പള്ളിയിലാണ് കേരളത്തില്‍ പര്യടനം ആരംഭിക്കുന്നത്. ആദ്യദിവസം ചെമ്പേരിയിലാണ് സമാപനം. 24 ന് അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിലും 25 ന് പാടിവയല്‍ ഡോണ്‍ ബോസ്‌കോയിലും സമാപിക്കും.
26 ന് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ നിന്നാരംഭിക്കുന്ന പ്രയാണം പുല്ലൂരാംപാറയില്‍ സമാപിക്കും. 27 ന് 6.30 ന് തിരുവമ്പാടി തിരുഹൃദയ പള്ളിയിലെത്തും. 9.15 ന് മുക്കം മാമ്പറ്റ ഡോണ്‍ ബോസ്‌കോയിലും 12 ന് കുന്നമംഗലം ഒസ്‌സിലിയം, 3.30 ന് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയിലും പര്യടനം നടത്തി, 5.30 ന് കോഴിക്കോട് ദേവമാതാ കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. 28 ന് പ്രയാണം രാവിലെ 5.30 ന് തൃശൂര്‍ മരിയാപുരം ഡോണ്‍ ബോസ്‌കോ പള്ളിയില്‍ പര്യടനം പുനരാരംഭിക്കും.ടുക്കുന്നത്.

ദേവാലയത്തിന്റെ പവിത്രത നഷ്‌ടപ്പെടുത്തുന്ന വസ്‌ത്രധാരണത്തിന് വിലക്ക്
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ ആസ്ഥാനദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇനിമുതല്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ ആരാധനാലയത്തിന്റെ പവിത്രതയ്‌ക്ക് യോജിച്ച വസ്‌ത്രങ്ങള്‍ ധരിക്കണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ ദേവാലയത്തില്‍ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്താന്‍ ഇടയാകുന്ന സാഹചര്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചുകൊണ്ട് വികാരി റവ. ഡോ. ജോസ് ചിറമ്മേല്‍ എഴുതിയ പ്രത്യേക സര്‍ക്കുലര്‍ ഇടവകയിലെ 33 കുടുംബയൂണിറ്റുകളിലും വായിച്ച് വിചിന്തനം ചെയ്‌തു. ഇടവകയിലെ 1800 കുടുംബങ്ങളിലും കത്ത് എത്തിക്കഴിഞ്ഞു.
ഡ്രസ്‌കോഡ് നിര്‍ദ്ദേശിക്കുന്ന കത്ത് എഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വ്യവസായ നഗരമായ കൊച്ചിയിലെ പ്രധാന ദേവാലയമാണ് സെന്റ് മേരീസ് ബസിലിക്ക. ചരിത്ര പ്രാധാന്യവും ഉറച്ച ആധ്യാത്മിക ചൈതന്യവും ഈ ഇടവകയ്‌ക്കുണ്ട്. ആധ്യാത്മിക ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും തീക്ഷ്‌ണത പുലര്‍ത്തുന്നവരാണ് ദൈവജനം. എന്നാല്‍ ചുരുക്കം ചില വ്യക്തികളുടെ വസ്‌ത്രധാരണരീതിയിലെ അപാകതകളെക്കുറിച്ച്, ദേവാലയത്തിന്റെ പരിശുദ്ധിക്ക് ചേരാത്ത വസ്‌ത്രങ്ങള്‍ ധരിച്ച് എത്തുന്ന കാര്യം ഇടവകാംഗങ്ങള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. ഈ കുട്ടികളും സ്‌ത്രീകളുമൊക്കെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച് മടങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത. പ്രാര്‍ത്ഥനാന്തരീക്ഷത്തിന് യോജിക്കാത്തതാണെന്ന നിരീക്ഷണമാണ് അവര്‍ അറിയിച്ചത്. വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ഇവര്‍ അള്‍ത്താരയിലേക്ക് വരാതിരിക്കാന്‍, അച്ചന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരണമെന്നുപോലും പ്രായമായവര്‍ നിര്‍ദേശിച്ചു. മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശനവസ്‌തുക്കളായി മാറാന്‍ ആഗ്രഹിക്കുന്നവരെ ദേവാലയത്തില്‍ നിയന്ത്രിക്കണമെന്ന് പലഭാഗത്തുനിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.
യൂണിറ്റുയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചാവിധേയമായി. എല്ലാ യൂണിറ്റുകളിലും ചിന്തിച്ച് കേന്ദ്രസമിതിയും പാരീഷ് കൗണ്‍സിലും ഐകകണ്‌ഠേന ഉറച്ച നിലപാടു സ്വീകരിക്കാന്‍ വികാരിയച്ചനോട് ആവശ്യപ്പെട്ടു.ഫൊറോനയിലെ വൈദികകൂട്ടായ്‌മകളില്‍ ഈ ആശയം പങ്കുവച്ചപ്പോഴും ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. നിരവധി ഇടവകവൈദികര്‍ക്ക് ആധുനിക വസ്‌ത്രധാരണരീതികണ്ട് മനം മടുത്തിരുന്നു. പലതവണ പറഞ്ഞിട്ടും കാര്യമായ മാറ്റം വരാത്ത കാര്യവും വേദനയോടെ പറഞ്ഞതോര്‍ക്കുന്നു. എവിടെയെങ്കിലും ഒരു തുടക്കം ആവശ്യമല്ലേ? അതുകൊണ്ടാണ് മാര്‍ തോമസ് ചക്യത്ത് പിതാവിന്റെ നിര്‍ദ്ദേശത്തോടുകൂടി ഇങ്ങനെയൊരു സര്‍ക്കുലര്‍ തയാറാക്കിയത്, അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ക്ക് പൊതുവായ ഒരു അംഗീകൃത വേഷവിധാനമില്ല. ഇപ്രകാരം ഉണ്ടെങ്കില്‍ അത് സംഘടിത സമൂഹങ്ങള്‍ക്കും സന്യസ്‌തര്‍ക്കും മറ്റുമാണ്. വിവിധ രാജ്യങ്ങളിലും വിവിധ പ്രദേശങ്ങളിലും പ്രാദേശികമായി ചില വസ്‌ത്രധാരണ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ഇന്ത്യയില്‍ ഈ വഴിക്കുള്ള ആദ്യശ്രമം നടന്നത് മുംബൈ അതിരൂപതയിലാണ്. ദേവാലയത്തിന്റെ പരിശുദ്ധിക്ക് നിരക്കാത്ത വേഷവിധാനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് മുംബൈ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ജൂവാന്‍ ഡയസ് 2005-ല്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ അഞ്ചുലക്ഷത്തോളം വരുന്ന കത്തോലിക്കര്‍ സ്വീകരിച്ചു. കേരളസഭയില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുളള ദേവാലയങ്ങള്‍ ഉള്ളതായി അറിവില്ലെന്ന് ഫാ. ചിറമ്മേല്‍ പറഞ്ഞു. എന്നാല്‍ അരനൂറ്റാണ്ട് മുമ്പ് എറണാകുളം അതിരൂപതയില്‍ മാര്‍ അഗസ്റ്റ്യന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത, സ്‌ത്രീകള്‍ക്ക് വസ്‌ത്രധാരണത്തിന് ഒരു മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന അവസരങ്ങളില്‍ സ്‌ത്രീകള്‍ നീണ്ട കൈയുറകള്‍ ധരിച്ച് ഭുജങ്ങള്‍ മറച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ശിരോവസ്‌ത്രം ധരിക്കുന്നത് പതിവായിരുന്നതുകൊണ്ട് അക്കാര്യം പറയേണ്ടിവന്നില്ല. കൈയുറയും ശിരോവസ്‌ത്രവും ധരിക്കാത്തവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‌കിയിരുന്നില്ല. ദേവാലയത്തില്‍നിന്ന് മടങ്ങുന്ന സ്‌ത്രീകള്‍ കൈയുറ ഊരിക്കൊണ്ടുപോകുമായിരുന്നത്രേ. ഡ്രസ്‌കോഡിന്റെ ആരംഭം കുറിച്ച സംഭവമെന്ന് ഈ പഴയസംഭവത്തെ വിശേഷിപ്പിക്കാം.
സിനിമാതീയറ്ററിലേക്കോ കച്ചവടസ്ഥാപനങ്ങളിലേക്കോ മക്കളെ വിടുന്നതുപോലെ ആയിരിക്കരുത് ദേവാലയത്തിലേക്ക് അയക്കുന്നത്. ദൈവത്തിന്റെ സജീവസാന്നിധ്യമുള്ള ദേവാലയങ്ങളിലേക്കാണെന്നുള്ള ചിന്ത കുട്ടികളില്‍ വളര്‍ത്തണം. വൃത്തിയായും മോടിയായും വസ്‌ത്രങ്ങള്‍ ധരിപ്പിച്ച് വിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞു.
ഇറക്കം വളരെ കുറഞ്ഞതും ഇറുകിയതും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ വസ്‌ത്രധാരണം ഒഴിവാക്കുക, പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍, വിശേഷിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ വരുമ്പോള്‍ നെറ്റോ, ഷാളോ ശിരോവസ്‌ത്രമായി ഉപയോഗിക്കുക.
സാരി ധരിക്കുന്നവര്‍ സാരിത്തലപ്പ് തലയില്‍ ഇടുക, തലയോട്, പോത്തിന്റെ തല തുടങ്ങിയ ചിത്രങ്ങളോടുകൂടിയതും ദ്വയാര്‍ത്ഥ സൂചനകളുള്ള വാചകങ്ങള്‍ ആലേഖനം ചെയ്‌തിട്ടുള്ളതുമായ ടീഷര്‍ട്ടുകള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇടവകജനങ്ങള്‍ക്ക് നല്‌കിയ നിര്‍ദേശങ്ങളില്‍ പെടുന്നു. സീറോമലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതിയുടെ വൈസ് പ്രസിഡന്റുകൂടിയാണ് ഫാ. ചിറമ്മേല്‍.

ജോര്‍ണെറ്റിലെ വിശുദ്ധ തെരേസ
അവഗണിക്കപ്പെട്ടവര്‍ക്കായി ഒരു ജീവിതം
കര്‍ഷകനായിരുന്ന ഫ്രാന്‍സിസ്‌കോ ജോര്‍ണെറ്റിന്റെയും പത്‌നി അന്റോണിയെറ്റാ ഐബാര്‍സിന്റെയും മകളായി 1843 ജനുവരി ഒമ്പതിന് സ്‌പെയിനിലാണ് തെരേസ ജനിച്ചത്. ചെറു പ്പത്തില്‍ത്തന്നെ, പാവപ്പെട്ടവരോട് ദയ കാണിക്കുന്നതില്‍ അവള്‍ ഏറെ തത്‌പരയായിരുന്നു. സന്തോഷം നിറഞ്ഞ ഒരു പെണ്‍കുട്ടിയായി അവള്‍ വളര്‍ന്നുവന്നു. സഹായം ആവശ്യമു ണ്ടെന്നു തോന്നിയ ആരെയും കൈവിടാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. സഹായം നല്‌കുമെന്ന് ഉറപ്പുള്ള ഒരു അമ്മായിയുടെ അടുക്കലേക്ക് അവരെ കൊണ്ടുപോകുന്നത് സാധാരണമാ യിരുന്നു. ആ സഹായങ്ങള്‍ സ്വീകരിച്ച നിസഹാ യരുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തീര്‍ച്ചയായും അവളെ അനുഗമിച്ചിരിക്കണം.
ഒരുക്കത്തിന്റെ നാളുകള്‍
അല്‌പനാളുകള്‍ കഴിഞ്ഞ് ലെറിഡ നഗര ത്തിലുള്ള മറ്റൊരു അമ്മായിയുടെ വീട്ടിലേക്ക് പഠനസൗകര്യത്തെ ഉദ്ദേശിച്ച് അവള്‍ താമസം മാറി. അധ്യാപികയാകുന്നതിനുവേണ്ടിയുള്ള പരിശീലനമാണ് അവള്‍ക്ക് ലഭിച്ചത്. പക്ഷേ, അ ധ്യാപികയാകാനല്ലായിരുന്നു അവളെപ്പറ്റിയുള്ള ദൈവികപദ്ധതി. അത് വെളിപ്പെട്ടത് പിന്നീടായിരുന്നു. ബര്‍ഗോസിനടുത്തുള്ള പാവ പ്പെട്ട ക്ലാരയുടെ മഠത്തില്‍ അവള്‍ പ്രവേശനം തേടി. അന്നത്തെ നിയമങ്ങളനുസരിച്ച് അവള്‍ക്ക് അവിടെ പ്രവേശനം ലഭിച്ചില്ല. ഇക്കാരണത്താല്‍ ത്തന്നെ അവള്‍ അധ്യാപനവൃത്തിക്കായി സ്വയം സമര്‍പ്പിച്ചു. മാത്രവുമല്ല അതോടൊപ്പം കര്‍മലീ ത്താ മൂന്നാം സഭക്കാരിയാകുകയും ചെയ്‌തു. അതവളുടെ ആത്മീയവളര്‍ച്ചക്ക് സഹായകമാ യി. എന്നാല്‍ അല്‌പനാളുകള്‍ക്കുള്ളില്‍ പിതാവ് രോഗബാധിതനായി മരിച്ചതോടെ കുറെ നാളു കള്‍ അവള്‍ക്ക് വീട്ടില്‍ത്തന്നെ കഴിച്ചു കൂട്ടേ ണ്ടതായി വന്നു.
പാവപ്പെട്ടവരുടെ പരിചാരികയാകാന്‍
അക്കാലത്ത് തെരേസയുടെ ആത്മീയ നിയ ന്താവായിരുന്ന സറ്റൂര്‍ണിനോ ലോപെസി നൊ വോയ, ആ പ്രദേശത്ത് ഏകാന്തതയിലും ദാരി ദ്ര്യത്തിലും ജീവിക്കുന്ന മുതിര്‍ന്ന കുറേ മനുഷ്യ രുടെ സംരക്ഷണം ഏറ്റെടുക്കുവാന്‍ അവളെ പ്രോ ത്സാഹിപ്പിച്ചു. തന്റെ ജീവിതത്തില്‍ അനുഭവപ്പെ ട്ടുകൊണ്ടിരുന്ന ശൂന്യതയുടെ അനുഭവത്തിന് ഒരു മറുപടിയായി അവള്‍ക്കത് അനുഭവപ്പെട്ടു.
1872ല്‍ ബാര്‍ബസ്‌ട്രോ നഗരത്തില്‍ അവള്‍ തന്റെ ആദ്യത്തെ ഭവനം തുടങ്ങി. അതിന് അവളെ സഹായിച്ച കൂട്ടുകെട്ടില്‍ പ്രധാനപ്പെട്ടത് സ്വന്തം സഹോദരിയായ മരിയയുടേതായിരുന്നു. അടുത്ത വര്‍ഷം ഈ ചെറിയ സമൂഹം സ്വന്തമായ സഭാ വസ്‌ത്രം സ്വീകരിക്കുകയും ഒരു സഭാ സ മൂഹമാകുകയും ചെയ്‌തു. മുമ്പ് അംഗ മായിരുന്ന കര്‍മലീത്താ സഭയുടെ സ്ഥാപ കയായ തെരേസയോടുള്ള സ്‌നേഹ സൂ ചകമായി അവള്‍ ഈശോയുടെ തെരേസ എന്ന പേര് സ്വീകരിച്ചു. അതേ പേരില്‍ ഒ രു വിശുദ്ധയായി താനും എണ്ണപ്പെടുമെന്ന ദൈവനിശ്ചയത്തെക്കുറിച്ച് അന്നവള്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ആ സഭാ സമൂഹത്തിന്റെ അമ്മയായി തെരഞ്ഞെ ടുക്കപ്പെട്ട തെരേസ ആശ്ചര്യകരമായ സ മര്‍പ്പണമാണ് പ്രദര്‍ശിപ്പിച്ചത്. തങ്ങള്‍ ശുശ്രൂഷിച്ചിരുന്ന സാധുക്കള്‍ക്കുവേണ്ടി സ്വന്തം സുഖങ്ങള്‍പോലും അവളും സമൂ ഹവും വേണ്ടെന്നു വച്ചു. ശക്തമായ സമര്‍പ്പണത്തിനു പുറമേ ജീവിതത്തിലുട നീളം അവള്‍ പ്രകടിപ്പിച്ച വിശുദ്ധി ശ്രദ്ധേ യമായിരുന്നു. അത് അനേകം യുവതിക ളെ അവളോടു ചേരാന്‍ പ്രേരിപ്പിച്ചു.
കോളറബാധ പിതാവിങ്കലേക്കുള്ള പാതയാകുമ്പോള്‍
1897ല്‍ ഉണ്ടായ ഒരു കോളറബാധ സ്‌പെയിനിനെ പിടിച്ചുകുലുക്കി. തെരേസ ഒപ്പമുള്ള മറ്റു സഹോദരിമാരുടെകൂടെ രോഗബാധിതരെ നിരന്തരം പരിചരിക്കു ന്നതില്‍ മുഴുകി. ആ പകര്‍ച്ചവ്യാധിയുടെ സമയം കഴിഞ്ഞപ്പോള്‍ തങ്ങളുടെ അവി രാമമുള്ള ശുശ്രൂഷ നിമിത്തം തെരേസയും 24 സഹോദരിമാരും പരിചരിക്കപ്പെട്ട 70 പേര്‍ക്കൊപ്പം രോഗത്തിന് കീഴടങ്ങി. ഏ റെ തളര്‍ന്നുപോയ തെരേസ ലിറിയാ എ ന്ന സ്ഥലത്തുള്ള ഭവനത്തിലേക്ക് പോയി. അവിടെ വച്ച് ആഗസ്റ്റ് 26ന് സ്വര്‍ഗീയ പിതാവ് അവളെ നിത്യമായി തന്റെ ഭവന ത്തിലേക്ക് സ്വീകരിച്ചു.
തന്റെ മാധ്യസ്ഥ്യമപേക്ഷിച്ചവര്‍ക്ക് ദൈവപിതാവിന്റെ മടിത്തട്ടിലിരുന്ന് അവ ള്‍ അത്ഭുതാനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അ തിന്റെയെല്ലാം ഫലമായി അവളുടെ ജീവി ത വിശുദ്ധി പ്രശസ്‌തമാവുകയും സഭയു ടെ ഔദ്യോഗികപഠനങ്ങള്‍ക്കു ശേഷം 1974ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിക്കു കയും ചെയ്‌തു. മുതിര്‍ന്ന പൗരന്‍മാരുടെ പ്രത്യേക മധ്യസ്ഥയായി ഇന്ന് ഈ പുണ്യ വതി പരിഗണിക്കപ്പെടുന്നു. ആഗസ്റ്റ് 26 ആണ് തിരുനാള്‍ദിനം

Subscribe to:
Posts (Atom)